ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഈ മാസം ആദ്യം ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് സൂചിപ്പിച്ചിരുന്നു. ഖാന്‍യൂനുസിലെ യൂറോപ്യന്‍ ആശുപത്രിയില്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ടെന്നാണ് കാറ്റ്സ് അറിയിച്ചത്.
ആശുപത്രിയുടെ അടിത്തറയ്ക്കു താഴെ നിര്‍മിച്ച ബങ്കറുകളിലായിരുന്നു ഇയാള്‍ ഉള്‍പ്പെടെ ഹമാസ് നേതൃത്വം കഴിഞ്ഞിരുന്നത്. സിന്‍വറിന്റെയും പത്തു സഹായികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൗദി ചാനല്‍ അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്റെ സേനാ വിഭാഗമായ റഫ ബ്രിഗേഡിന്റെ കമാന്‍ഡര്‍ മുഹമ്മദ് ഷബാനയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നേരത്തേ, ഹമാസ് സേനാ മേധാവി മുഹമ്മദ് ദേയിഫിനെയും ഇസ്രയേല്‍ വധിച്ചിരുന്നു.

Comments: